Advertisement

കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട; ശബരിമല മാനദണ്ഡം പുതുക്കി

November 27, 2021
1 minute Read

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല–മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു.

നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. അതേസമയം നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം.

നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

Story Highlights : relaxation-for-covid-test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top