Advertisement

മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കി

November 27, 2021
1 minute Read

കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. സൈജു തങ്കച്ചൻ കോടതിയിൽ ജാമ്യാപേക്ഷ നൽകി.

അതേസമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങലാൻ. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ വച്ച് അന്‍സി ഉള്‍പ്പെടെയുള്ളവരെ സൈജു ആഫ്റ്റര്‍ പാര്‍ട്ടി നിര്‍ബന്ധിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.

എന്നാല്‍ താല്‍പര്യമില്ലെന്ന് അന്‍സിയും സംഘവും വ്യക്തമാക്കിയെങ്കിലും സൈജു വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടരുകയായിരുന്നു. ഈ യാത്രയിലാണ് അപകടം സംഭവിച്ചതെന്ന് അന്വഷണസംഘം കണ്ടെത്തി.

സൈജു നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പൊലീസ് പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനറായ സൈജു ഹോട്ടലുടമ റോയി ജോസഫിന്റെ അടുത്ത സുഹൃത്താണ്. ഡിജെ നടക്കുന്ന ദിവസങ്ങളില്‍ സൈജു ഹോട്ടലില്‍ എത്തിയിരുന്നത് മയക്കുമരുന്ന് കൈമാറാനാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെയാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജുവിനെ അറസ്റ്റ് ചെയ്തത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തി സൈജു ഹാജരാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Story Highlights : saiju-forces-ansi-and-gang-into-after-party-drug-mafia-connection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top