ഗൗതം ഗംഭീറിന് മൂന്നാം തവണയും ഐഎസിന്റെ വധ ഭീഷണി

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി. ഇ മെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഐഎസ്‌ഐഎസ് കാശ്മീരിന്റെ പേരിലാണ് ഭീഷണി. ( isis threaten Gautam gambhir )
ഡൽഹി പൊലീസിൽ തങ്ങൾക്ക് ചാരന്മാരുണ്ടെന്നു ഭീഷണി സന്ദേശത്തിൽ പറയുന്നു. ഡൽഹി പൊലീസിനോ, ഡിസിപി ശ്വേത ചൗഹാനോ തങ്ങളെ ഒന്നും ചെയ്യാൻ ആവില്ലെന്നും സന്ദേശത്തിൽ പറയുന്നു. രാഷ്ട്രീയം വിടണമെന്നും കാശ്മീരിനെ കുറിച്ച് സംസാരിക്കരുതെന്നും, അല്ലെങ്കിൽ ഗൗതം ഗംഭീറിനെയും കുടുംബത്തെയും കൊന്നു കളയും എന്നുമാണ് ആദ്യം സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഗൗതം ഗംഭീറിന്റെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
Read Also : ‘നിങ്ങളുടെ കുട്ടികളെ അതിര്‍ത്തിയിലേക്ക് വിടൂ’; ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ സിദ്ദുവിനെതിരെ ഗൗതം ഗംഭീര്‍
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ വിശദമാക്കി. പരാതി നൽകിയതിനെ തുടർന്ന് ഗൗതം ഗംഭീറിൻറെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു.
Story Highlights : isis threaten Gautam gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here