ബ്ലാസ്റ്റേഴ്സിന് ഇന്ന് കടുപ്പം; എതിരാളികൾ ബെംഗളുരു എഫ്സി

സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. കരുത്തരായ ബെംഗലൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. സീസനീൽ രണ്ട് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിലായി. ബെംഗളൂരുവിന് ഒരു ജയവും ഒരു തോൽവിയുമാണ് ഉള്ളത്. (blasters bengaluru is preview)
ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റിനെതിരെ സുവർണാവസരങ്ങളടക്കം പാഴാക്കിയ ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങി. കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും വിജയിക്കാൻ കഴിയാഞ്ഞത് ബ്ലാസ്റ്റേഴ്സിന് കനത്ത നിരാശയാണ് സമ്മാനിച്ചത്. ഇതേ നോർത്ത് ഈസ്റ്റിനെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയ ബെംഗളൂരു രണ്ടാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരുടെ പരാജയം.
Read Also : ഐഎസ്എൽ: ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റും ഇന്നിറങ്ങും
രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എഞ്ചിൻ റൂം. മധ്യനിരയിൽ കളി മെനയാൻ മിടുക്കനായ ലൂണ നിരവധി അവസരങ്ങളാണ് കഴിഞ്ഞ രണ്ട് കളികളിൽ സൃഷ്ടിച്ചത്. രാഹുലിൻ്റെ അഭാവത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ വിൻസി ബരെറ്റോ ഗംഭീര പ്രകടനമാണ് നടത്തിയത്. വിങ്ങിലൂടെ കുതിച്ചുകയറി പലതവണ ബരെറ്റോ അവസരങ്ങൾ സൃഷ്ടിച്ചു. സഹലും പെരേര ഡിയാസും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ എത്തിച്ച ആൽവാരോ വാസ്കസ് പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയിട്ടില്ല. ചെഞ്ചോയ്ക്ക് അധികം അവസരങ്ങൾ ലഭിച്ചില്ല. പ്രതിരോധം ഇത്തവണയും അത്ര ശക്തമല്ല. എന്നാൽ, സിപോവിചും ലെസ്കോവിചും ഒന്നിച്ചിറങ്ങിയ രണ്ടാം മത്സരത്തിൽ പിൻനിര അല്പം കൂടി ശക്തമായി. ആൽബീനോ ഗോമസ് ഫോമിലല്ലെന്നത് ആശങ്കയാണ്. സൂപ്പർ താരം ജയേഷ് റാണെ ഇല്ലാതെയാവും ഇന്ന് ബെംഗളൂരു ഇറങ്ങുക.
ഇന്ന് നിഷു കുമാർ ആദ്യ ഇലവനിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഖബ്ര ഡിഫൻസീവ് മിഡ്‌ഫീൽഡർ റോളിലേക്ക് നീങ്ങും. ഈ ഫോർമേഷനിൽ പ്രതിരോധം കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും.
Story Highlights : kerala blasters bengaluru fc is preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here