Advertisement

ദേശീയ പുരസ്‌കാര നിറവിൽ മലയാളി ട്രാൻസ്‌ജൻഡർ നർത്തക

November 28, 2021
1 minute Read

നൃത്തത്തിൽ ദേശീയ പുരസ്‌കാര നേട്ടവുമായി മലയാളിയായ ട്രാൻസ്‌ജൻഡർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥിനിയായ സഞ്ജനാ ചന്ദ്രനാണ് ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച നൃത്ത മത്സരത്തിൽ ജേതാവായത്.

ഭരത നാട്യത്തിലാണ് സഞ്ജന ചന്ദ്രൻ ദേശീയ പുരസ്‌കാര നേട്ടത്തിലെത്തിയത്. ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ നട് വാർ ഗുരു ഗോപീകൃഷ്ണ ദേശീയ അവാർഡാണ് സഞ്ജന കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ഒരു ട്രാൻസ് ജൻഡർ ദേശീയ പുരസ്‌കാരം നേടുന്നത് ഇതാദ്യമാണ്.

ഛത്തീസ്‌ഗഡിൽ വെച്ചായിരുന്നു മത്സരങ്ങൾ. മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സഞ്ജന.16 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തിൽ കൂടുതൽ പഠനം നടത്താനാണ് സഞ്ചനയുടെ തീരുമാനം.

Story Highlights : malayalee-transgender-wins-national-award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top