“ഞങ്ങൾക്ക് പറക്കണം”; കുട്ടികൾക്കൊപ്പം ഹെലികോപ്റ്ററിൽ കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി

കുട്ടികൾക്കൊപ്പം ഹെലികോപ്റ്ററിൽ ചുറ്റിക്കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. മൊറിൻഡയിലെ കുട്ടികൾക്കൊപ്പമുള്ള ഹെലികോപ്റ്റർ യാത്രയുടെ ദൃശ്യങ്ങൾ മുഖ്യമന്ത്രി തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. തങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും കുട്ടികൾ പറഞ്ഞു.
“ജനങ്ങളുടെ സർക്കാർ… മൊറിൻഡയിലെ കുട്ടികളുമായി ഹെലികോപ്റ്റർ റൈഡ് പങ്കിടുന്നതിൽ സന്തോഷമുണ്ട്. എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ നൽകി അവർക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാനാണ് എന്റെ ശ്രമം,” ആകാശയാത്രയുടെ വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Government of the people, for the people !
— Charanjit S Channi (@CHARANJITCHANNI) November 29, 2021
Elated to share chopper ride with children in Morinda. My endeavour is to ensure a bright and prosperous future for them by providing equal opportunities in all spheres. pic.twitter.com/16saRekScZ
വീണ്ടും ഹെലികോപ്റ്റർ യാത്ര സംഘടിപ്പിക്കും. കൂടുതൽ കുട്ടികൾക്ക് പറക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ‘അവർക്ക് ഇത് പുതിയ അനുഭവമായിരുന്നു. അവരുടെ ആഹ്‌ളാദം കാണുമ്പോൾ വലിയ സന്തോഷമുണ്ട്’ ചന്നി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവെച്ചതിനെ തുടർന്ന് സെപ്തംബറിലാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
Story Highlights : chief-minister-takes-children-on-chopper-ride
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here