തൃക്കാക്കര നഗരസഭയിലെ സംഘര്‍ഷം; പ്രതിപക്ഷം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍

തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പ്രതിപക്ഷം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. സമാധാനപരമായി നീങ്ങിയ കൗണ്‍സില്‍ തടസപ്പെടുത്തിയത് പ്രതിപക്ഷമാണ്. പ്രതിപക്ഷാംഗങ്ങള്‍ അസഭ്യ ഭാഷയില്‍ അധിക്ഷേപിച്ചെന്നും അജിത തങ്കപ്പന്‍ ആരോപിച്ചു. നഗരസഭയില്‍ സംഘര്‍ഷമുണ്ടാക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ പൊലീസില്‍ ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയിട്ടുണ്ട്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം; ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിച്ചു
കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.
നഗരസഭാ ഫണ്ടില്‍ നിന്ന് തന്നെ പൂട്ട് വാങ്ങാന്‍ പണം ചെലവഴിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണപക്ഷ അംഗങ്ങളാണ് പൂട്ട് തകര്‍ത്തതെന്നും ആരോപിക്കുന്നു.
Story Highlights : thrikkakara municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here