‘യുപിഎ ചരിത്രമായി മാറിക്കഴിഞ്ഞു’; സഖ്യമില്ലെന്ന് വ്യക്തമാക്കി മമതാ ബാനര്‍ജി

യുപിഎയുമായി സഖ്യം ചേരില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍സിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മമത, യുപിഎ ചരിത്രമായി മാറിയെന്നും കോണ്‍ഗ്രസിന് പോരാടാന്‍ ശക്തിയില്ലെന്നും പറഞ്ഞു.
ഭവാനിപ്പൂരിലെ വന്‍ വിജയത്തിനുശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ബിജെപിക്കെതിരെ വിശാല സഖ്യം കൊണ്ടുവരാനായിരുന്നു മമതയുടെ നീക്കം. എന്നാല്‍ യുപിഎക്ക് ഒരു ബദല്‍ സഖ്യമെന്ന നിലപാടാണ് ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെത്തിയ മമത ഇന്ന് ശരദ് പവാറിന്റെ വസതിയിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ച മമത രാഹുല്‍ ഗാന്ധിക്കെതിരെയും പരോക്ഷ വിമര്‍ശനമുന്നയിച്ചു. രാജ്യത്ത് കോണ്‍ഗ്രസിന് ഫാസിസത്തിനെതിരെ പോരാടാന്‍ ഊര്‍ജമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവച്ച് ശരദ് പവാര്‍ കോണ്‍ഗ്രസിനെ തള്ളി രംഗത്തുവന്നില്ല.ജനാധിപത്യത്തെ മുറുകെപ്പിടിക്കാനും ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള കൂട്ടായ തീരുമാനമാണ് ഇന്നത്തെ കൂടിക്കാഴ്ചയിലുണ്ടായതെന്ന് ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.
Read Also : തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു; എങ്ങനെ നേരിടണമെന്നറിയാം; മമതാ ബാനര്‍ജി
ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ മമത, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ ബിജെപിയെ തകര്‍ക്കാന്‍ സാധിക്കുമെന്ന് പ്രതികരിച്ചു. 2022ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ടിഎംസി മത്സരിക്കില്ലെന്നും അവര്‍ പറഞ്ഞു. ശിവസേനാ നേതാക്കളായ ആദിത്യ താക്കറെയും സഞ്ജയ് റൗട്ടിനെയും കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലിരിക്കുന്ന ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞില്ല.
Story Highlights : mamata banerjee, sarad pawar, UPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here