സര്‍ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി; രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരുക്ക്

തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുല ഫിന്‍ എന്ന വിദ്യാര്‍ത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരില്‍ നിന്നും റാഗിംഗ് പരാതി കിട്ടുന്നത്.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
കഴിഞ്ഞമാസം റാഗിംഗ് പരാതിയില്‍ സർ സയ്യിദ് കോളജിലെ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദിനെ മർദിച്ചതിനായിരുന്നു അറസ്റ്റ്. ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാം വർഷ സീനിയർ പെൺകുട്ടികൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു. എന്നാൽ ഷഹസാദ് പാടാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കൂട്ടം ആൺകുട്ടികൾ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദിക്കുകയും ചെയ്തു.
Story Highlights : second-year-student-assaulted-ragging-again-at-sir-syed-college-taliparamba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here