‘ഇക്കൊല്ലത്തെ ബാലൻ ഡി ഓറിന് അർഹത ലെവൻഡോവ്സ്കിയ്ക്ക്’; സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഇക്കൊല്ലത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹത ബയേൺ മ്യൂണിക്കിൻ്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയ്ക്കെന്ന് എസി മിലാൻ്റെ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസിക്കൊപ്പം കളിച്ചതിനാൽ തൻ്റെ പിന്തുണ അദ്ദേഹത്തിനാണെന്നും എന്നാൽ, ഇത്തവണ പുരസ്കാരത്തിന് അർഹത ഉണ്ടായിരുന്നത് റോബർട്ട് ലെവൻഡോവ്സ്കിയ്ക്കാണ് എന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു.
ഇത് ഏഴാമത്തെ ബാലൻ ഡി ഓർ ആണ് മെസി സ്വന്തമാക്കിയത്. ചരിത്രത്തിൽ ഏറ്റവുമധികം ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത് മെസിയാണ്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ഈ നേട്ടം സ്വന്തമാക്കി. കോപ അമേരിക്ക കിരീട നേട്ടമാണ് മെസിക്ക് നിർണായകമായത്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം നേടി.
കൂടുതൽ ഗോൾ നേടിയതിനുള്ള പുരസ്‍കാരം റോബർട്ട് ലെവൻഡോവ്സ്കിക്കാണ്. സ്‌പാനിഷ് താരം അലക്സാൻഡ്രിയ പുറ്റേലാസാണ് മികച്ച വനിതാ താരം. മധ്യനിര താരമായ അലക്സിയ 26 ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്ക് എതിരെ നേടിയ ഗോളും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗോൾ കീപ്പറായി ഇറ്റാലിയൻ താരം ജിയാൻ ലൂഗി ഡൊണറൂമയും അർഹനായി.
Story Highlights : zlatan ibrahimovic ballon d or messi cristiano
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here