വഖഫ് ബോർഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് ലീഗ് രാഷ്രീയമാക്കുന്നു; കാനം രാജേന്ദ്രൻ

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ലീഗ് രാഷ്രീയമാക്കുന്നെന്ന് കാനം രാജേന്ദ്രൻ. ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് സർക്കാർ പറഞ്ഞു. വിഷയത്തിൽ മുസ്‌ലിം ലീഗ് സംഘടനകൾക്ക് ഒരേ നിലപാടല്ലെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം വഖഫ് ബോർഡ് നിയമനവിഷയത്തിൽ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ. സമസ്തയിലെ തന്നെ മുസ്‌ലിം ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്‌ലിം ലീഗ് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.
Story Highlights : kaanam rajendran-response-over-waqf-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here