രാജ്യത്ത് 9,765 പേർക്ക് കൊവിഡ്, മരണം 477

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,765 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 8,548 പേർ രോഗമുക്തരായി. 477 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 403 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 3,46,06,541 ആണ്. നിലവില്‍ 99,763 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനവുമാണ്.
രാജ്യത്താകെ ഇതുവരെ 124.96 കോടി വാക്സീന്‍ ഡോസുകൾ വിതരണം ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണ നടപടികളും അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തും. വിദേശികൾക്ക്, പ്രത്യേകിച്ച് ഒമിക്രോൺ കേസുകളുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ ഇന്നലെ കർശനമായ നിയമങ്ങൾ നടപ്പാക്കിയിരുന്നു.
അതേസമയം വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ച പുതിയ കൊവിഡ് വേരിയന്റായ ‘ഒമിക്രോൺ’ ലോകമെമ്പാടും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയിലാണ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, പല യൂറോപ്യൻ രാജ്യങ്ങളിലും പുതിയ സ്‌ട്രെയിൻ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
Story Highlights : national-covid-cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here