Advertisement

പെരിയ കൊലപാതകം; സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് വി ഡി സതീശൻ

December 2, 2021
1 minute Read

പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയാളി സംഘങ്ങൾക്ക് സിപിഐഎം എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി.(v d satheeshan)

കൊലപാതകത്തിന്റെ ആദ്യവസാനം സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഐഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം കണ്ണൂരിലെ സിപിഐഎം നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അതിലേക്ക് അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു.

Story Highlights : vd-satheesan-on-periya-murder-case-cpm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top