Advertisement

വഖഫ് നിയമനം; സർക്കാർ പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ്; സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു; സാദിഖലി തങ്ങൾ

December 2, 2021
1 minute Read

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ്. സർക്കാർ തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങൾ. എന്നാൽ സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു ഈ വിഷയം രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് നാളെ പള്ളികളിൽ ബോധവത്കരിക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചിരുന്നു , എന്നാൽ സമസ്‌ത ഇതിൽ നിന്നും പിന്മാറി. മഹല്ലുകൾ കേന്ദ്രികരിച്ച് ഈ മാസം 7നും പ്രതിഷേധ പരിപാടികൾ നേരത്തെ മുസ്‌ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ നിന്നും താത്കാലികമായി പിൻമാറുന്നെനും സമസ്‌ത അറിയിച്ചു.

Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

മുഖ്യമന്ത്രിയുമായി ചർച്ച നടക്കും അതിന് ശേഷം മാത്രമേ പ്രതിഷേധ പരിപാടികൾ ആലോചിക്കുക. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് സമസ്‌ത പിന്മാറുന്നു. ആരാധനാലയങ്ങളിൽ പ്രതിഷേധം വേണ്ട എന്ന നിലപാടിൽ സമസ്ത എത്തുന്നു.

അതേസമയം വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത അറിയിച്ചു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

Story Highlights : waqf board-muslimleague-decission-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top