Advertisement

യുപിയിൽ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

December 3, 2021
2 minutes Read

വാഹനാപകടത്തിൽ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പം എസ്‌യുവിയിൽ ഹരിയാനയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് രാവിലെ യുപിയിലെ മഥുരയിൽ യമുന എക്‌സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ ബുദേര പോലീസ് സ്റ്റേഷനിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർ. അപകടത്തിൽ പരുക്കേറ്റ പോലീസ് ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് പേരെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

Read Also : ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് ടികാംഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് എം എൽ ചൗരസ്യ ത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഭവാനി പ്രസാദ് (52), കോൺസ്റ്റബിൾമാരായ ഹിരാ ദേവി പ്രജാപതി (32), കമലേന്ദ്ര യാദവ് (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടികാംഗഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി ഉത്തർപ്രദേശിൽ നിന്നും പൊലീസ് സംഘത്തിനൊപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരായ – പ്രീതി, ധർമ്മേന്ദ്ര എന്നിവരും അപകടത്തിൽ മരിച്ചതായി എസ്പി പറഞ്ഞു.

Story Highlights : Five killed in UP road accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top