ആരോഗ്യകാരണങ്ങളാൽ നേതാക്കൾക്ക് അവധി കൊടുക്കാറുണ്ട്; കോടിയേരിയുടെ തിരിച്ചു വരവ് പാർട്ടിക്ക് ഊർജം പകരും: എം എം മണി

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തിയതിൽ പ്രതികരണവുമായി സി പി ഐ എം സെക്രട്ടറിയേറ്റ് അംഗം എം എം മണി. ആരോഗ്യകാരണങ്ങളാൽ നേതാക്കൾക്ക് അവധി കൊടുക്കാറുണ്ട്. പാർട്ടിയിലെ സ്വാഭാവിക നടപടിയാണത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് അദ്ദേഹം തിരികെയെത്തിയത്. കോടിയേരിയുടെ തിരിച്ചു വരവ് പാർട്ടിക്ക് ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി
തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കഴിഞ്ഞ നവംബർ 13നാണ് ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്തത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയർന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു . തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോൾ പാർട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല.
Story Highlights : m m mani about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here