മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ മർദനം

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലാണ് മർദനം നടന്നത്. അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഹോസ്റ്റലിൽ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതായി പരാതിയുണ്ട്.
മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലിൽ പൊലീസിന്റെ അതിക്രമം ഉണ്ടാകുന്നത് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയും സീനിയർ വിദ്യാർത്ഥികളും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. തർക്കത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേൽക്കുകയും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ രൂക്ഷമായ നടപടിയുണ്ടായിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
Read Also : യുപിയിൽ കോളജ് വിദ്യാർത്ഥിക്ക് നേരെ പുള്ളിപ്പുലി ആക്രമണം
Story Highlights : Police harassed malayali students mangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here