Advertisement

മുംബൈയിൽ മഴ; രണ്ടാം ടെസ്റ്റിനുള്ള ടോസ് വൈകും

December 3, 2021
1 minute Read

ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിൽ മഴ ഭീഷണി. മഴ മാറിയെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ ഇതുവരെ ടോസ് ഇട്ടിട്ടില്ല. നിലവിൽ താരങ്ങൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞിരിക്കുകയാണ്. 11.30ന് ടോസ് നടക്കും. 12 മണി മുതൽ 2.40 വരെ ആദ്യ സെഷനും 3 മണി മുതൽ 5.30 വരെ രണ്ടാം സെഷനും നടക്കും.

ഇന്ത്യൻ ടീമിൽ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ എന്നിവർ കളിക്കില്ല. മൂവർക്കും പരുക്കാണെന്നാണ് വിവരം. രഹാനെയ്ക്ക് പകരമാണ് നായകൻ വിരാട് കോലി ടീമിൽ മടങ്ങി എത്തിയത്. ഇഷാന്തിനു പകരം മുഹമ്മദ് സിറാജ് കളിക്കും. ജഡേജയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ കളിച്ചേക്കും. കിവീസ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റ് പുറത്തായി. ടോം ലാതം ടീമിനെ നയിക്കും.

രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.കാൺപൂർ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ വൃദ്ധിമാൻ സാഹ കളിക്കാൻ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു. സാഹയ്ക്ക് പകരം ആദ്യ ടെസ്റ്റിൽ സ്റ്റാൻഡ് ഇൻ വിക്കറ്റ് കീപ്പറായി തകർപ്പൻ പ്രകടനം നടത്തിയ കെ എസ് ഭരത് ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന സൂചനയുണ്ട്.

Story Highlights : rain india newzealand test toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top