Advertisement

സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം

December 3, 2021
1 minute Read

സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് വമ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു.

തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലെത്തിച്ചു.

64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9-0ലെത്തിച്ചു.

അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.

Story Highlights : santosh trophy kerala won andaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top