പതിമൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള; ഡിസംബർ 9ന് തിരുവനന്തപുരത്ത്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള (IDSFFK) തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ നാലു സ്ക്രീനുകളിലായായി നടക്കുന്നു. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും ക്യാമ്പസ് വിഭാഗത്തിൽ സംസ്ഥാന തലത്തിലുള്ള മത്സരവും മേളയിലുണ്ട്.
ലോങ്ങ് ഡോക്യുമെന്ററി, ഷോർട് ഡോക്യുമെന്ററി, ഷോർട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്ഷൻ, അന്താരാഷ്ട്ര നോൺ ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങൾ അടക്കം 220 സിനിമകളാണ് ചലച്ചിത്ര മേളയിലുള്ളത്.
പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്കിൽ നിന്നും ഓൺലൈനായി പണമടച്ചു ഡെലിഗേറ്റ് ആകാവുന്നതാണ്. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്ന് ഓഫ്‌ലൈൻ ആയും രെജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights : international-documentary-short-film-festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here