അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍

അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് ചോദ്യം ചെയ്ത് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചു. 2013ല്‍ തനിക്ക് പുരസ്‌കാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിഭവനിലെ പുരസ്‌കാര ദാനച്ചടങ്ങിന് മുന്‍പ് തന്നെ അപ്രതീക്ഷിതമായി ഒഴിവാക്കുകയായിരുന്നുവെന്ന് രഞ്ജിത് ഹര്‍ജിയില്‍ ഹൈക്കോടതിയെ അറിയിച്ചു.
2008ലെ ഉത്തേജക മരുന്ന് പരിശോധനയില്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പുരസ്‌കാരത്തിന് മാറ്റിനിര്‍ത്തിയതിനുള്ള വിശദീകരണം. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധന തനിക്ക് അനുകൂലമായിട്ടായിരുന്നു. ഈ സംഭവത്തോടെ താനും കുടുംബവും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിതരായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പുരസ്‌കാരം നിഷേധിച്ച കായിക വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നും രഞ്ജിത് മഹേശ്വരി ആവശ്യപ്പെട്ടു.
Read Also : ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: പിവി സിന്ധു ഫൈനലില്‍
അതേസമയം ഹരജി പരിഗണിച്ച ഹൈക്കോടതി അര്‍ജുന അവാര്‍ഡ് നിഷേധിച്ച വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : ranjith maheswari, Kerala high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here