ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ലോ; വൈറലായൊരു ഉൽക്കാശില!!

കൗതുകകരമായ കാര്യങ്ങൾ പങ്കുവെക്കുന്നതിലും അറിയുന്നതിലും സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതിശയകരമായ ഉൽക്കാശിലയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്. “നാല് ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് സൂര്യൻ പുതുതായി ഇരുന്നപ്പോൾ” എന്ന കാപ്ഷ്യനോട് കൂടിയാണ് ഉൽക്കയുടെ ചിത്രം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ പേജ് പങ്കിട്ടിരിക്കുന്നത്. ചത്രം ആളുകളെ ആശ്ചര്യപെടുത്തിയിരിക്കുകയാണ്. യുകെയിൽ നിന്ന് കണ്ടെടുത്ത ഈ കറുത്ത പാറക്കല്ലിന് ഭൂമിയെക്കാൾ പ്രായമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ ഉൽക്കാശിലയെ കുറിച്ചുള്ള പഠനം ഭൂമിയിലെ വെള്ളത്തിന്റെ ഉറവിടം എവിടെ നിന്നെന്നു മാത്രമല്ല ഭൂമിയിൽ ജീവന്റെ നിർമ്മാണ ഘടകങ്ങളെ കുറിച്ച് കണ്ടെത്താനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ഉൽക്കാശിലയെ കുറിച്ച് വിശദമായി വിവരിക്കുന്ന ബ്ലോക്ക് ലിങ്കും കൂടെ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഉൽക്കാശിലയെ പൂർണവിവരങ്ങൾ ലഭ്യമാണ്. അതിമനോഹരമായ ചിത്രം അതോടൊപ്പം ഉണ്ട്. ഫെബ്രുവരി 28 ന് വിഞ്ച്കോംബിൽ നിന്നാണ് ഉൽക്കാശില ലഭിച്ചിരിക്കുന്നത്. അവിടുത്തെ വീട്ടിലെ താമസക്കാർ വലിയൊരു ശബ്ദം കേട്ടെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല. രാവിലെയാണ് ആകർഷകമായ ഈ വസ്തു ശ്രദ്ധയിൽപെട്ടത്. സംഭവം എന്താണെന്നോ എന്ത് ചെയ്യണമെന്നോ ഇവർക്ക് മനസിലായില്ല. പിന്നീട് അവർ മ്യൂസിയത്തെ അറിയിക്കുകയായിരുന്നു.
കറുത്ത നിറത്തിൽ കൽക്കരിപോലെ കാണപ്പെടുന്ന ഇത് വളരെ മൃദുവും ദുർബലവുമാണ്. ഇത് ഞങ്ങളെ വളരെ അധികം ആവേശത്തിലാക്കുന്നു. കാരണം ഇത്തരത്തിലുള്ള ഉൽക്കാശില വളരെ അപൂർവവും അവിശ്വസനീയവുമാണ്. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ സംഭാവനകൾ ശാസ്ത്രലോകത്തിന് നൽകുമെന്ന് ഉറപ്പാണ്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകന്റെ വാക്കുകളാണിത്.
ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. ചിത്രത്തിന് താഴെ നിരവധി കമ്മന്റുകളാണ് ഉള്ളത്.
Story Highlights : Rare meteorite recovered in uk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here