ചെന്നൈയിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈയിൽ ആഴ്ചകൾക്കുമുൻപുണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈയുടെ പടിഞ്ഞാറൻ മേഖലയായ മങ്ങാടുവിലാണ് ഇന്ന് സ്റ്റാലിനെത്തിയത്.(mkstalin)
ചെന്നൈയിലുണ്ടായ കനത്ത പേമാരിയുടെ തുടക്കംമുതൽ തന്നെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റാലിൻ നേരിട്ടാണ് നേതൃത്വം നൽകുന്നത്. പലയിടങ്ങളിലും ക്യാമ്പുകളിലെത്തി അദ്ദേഹം ഭക്ഷണം വിതരണം ചെയ്തത് ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ദുരിതബാധിതരായ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ജനങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്. വെള്ളക്കെട്ടിലായ പ്രദേശത്തിലൂടെ നടന്നാണ് അദ്ദേഹം പ്രളയബാധിതരായ നാട്ടുകാരെ സന്ദർശിച്ചത്. മങ്ങാടിലെ ധനലക്ഷ്മി നഗറിലാണ് ഇന്ന് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയെത്തിയത്.
Story Highlights : tamilnadu-chief-minister-mk-stalin-walk-on-flooded-water-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here