Advertisement

കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്

December 5, 2021
1 minute Read

കർണാടകയിലെ ശിവമോഗയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് പോസിറ്റീവായതെന്നും ഇവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഡെപ്യൂട്ടി കമ്മീഷണർ കെ ബി ശിവകുമാർ അറിയിച്ചു.

പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിൽ, മൂന്നോ അതിലധികമോ കേസുകളുള്ള ഏത് പ്രദേശത്തെയും ഒരു ക്ലസ്റ്ററായി തരംതിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു.

അതേസമയം, കർണാടകയിൽ ശനിയാഴ്ച 397 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഈ ആഴ്ച ആദ്യം 2 ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.

Story Highlights : 29-students-test-covid-positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top