ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി.വി.സിന്ധുവിന് തോൽവി

ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോർ 21-16, 21-12.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
ആന്‍ സേ-യങ്ങിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ ഇന്‍ഡൊനീഷ്യ ഓപ്പണ്‍ കിരീടവും ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് കിരീടവും സിന്ധു സ്വന്തമാക്കിയിരുന്നു. 2017-ല്‍ ഫൈനലില്‍ തോറ്റ സിന്ധു 2018-ല്‍ കിരീടം നേടിയിരുന്നു. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന്റെ മൂന്നാം മൂന്നാം ഫൈനലായിരുന്നു ഇത്.
Story Highlights : bwf-world-tour-finals-pv-sindhu-lost-to-korean-an-se-young-in-the-final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here