‘മന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ റോഡിലിറങ്ങി ജോലി ചെയ്യണം’; മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദങ്ങളല്ല, പ്രവർത്തിച്ച് കാണിക്കലാണ് വേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ റോഡിലിറങ്ങി ജോലി ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളെ നടൻ ജയസൂര്യ ഇന്നലെ വിമർശിച്ചിരുന്നു. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു.
തുടർന്ന് ജയസൂര്യക്ക് പൊതുമരാമത്ത് മന്ത്രി റിയാസ് മറുപടി നൽകി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. നികുതി നൽകുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്ന് ജയസൂര്യ പറഞ്ഞിരുന്നു. കേരളത്തെയും ചിറാപുഞ്ചിയേം തമ്മിൽ താരതമ്യം ചെയ്യുക സാധ്യമല്ല. ചിറാപ്പുഞ്ചിയിൽ ആകെ പതിനായിരം കിലോമീറ്റർ റോഡുകൾ മാത്രമാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളുടെ മോശം സ്ഥിതിയ്ക്കുള്ള കാരണങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also : റോഡുകളുടെ അവസ്ഥ; എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്
പൊതുവേദിയിൽ റോഡുകളുടെ ശോച്യാവസ്ഥ വിമർശിച്ച സംഭവം വിവാദമായതിനെ തുടർന്ന് ഇതിൽ വിശദീകരണവുമായി നടൻ ജയസൂര്യ തന്നെ രംഗത്തെത്തി. ഉള്ളിൽ തോന്നിയത് വേദിയിൽ പറഞ്ഞത് മന്ത്രിയുടെ അനുവാദത്തോടെയാണെന്നും വേദിയിൽ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും പ്രതിവിധിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ മാധ്യമങ്ങളെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു.ജയസൂര്യ അവസാന അരമിനിറ്റ് പറഞ്ഞതാണ് വർത്തയാക്കിയതെന്നും,പറഞ്ഞ പലതും വാർത്തയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : muhammed riyas 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here