Advertisement

സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം ഫൈനല്‍ റൗണ്ടില്‍

December 5, 2021
1 minute Read

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലാണ് കേരളം പുതുച്ചേരിയെ തോല്‍പിച്ചത്. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.

21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജുന്‍ ജയരാജിലൂടെ കേരളം രണ്ടാം ഗോളും നേടി. എന്നാൽ 39-ാം മിനിറ്റില്‍ അന്‍സണ്‍ സി ആന്റോയിലൂടെ പുതുച്ചേരി ഒരു ഗോള്‍ തിരിച്ചടിച്ചു.

Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

രണ്ടാം പകുതിയിൽ 55-ാം മിനിറ്റില്‍ നൗഫല്‍ മൂന്നാം ഗോള്‍നേടി. രണ്ട് മിനിറ്റിനുള്ളില്‍ ബുജൈറും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഇതുവരെ മൂന്നു മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളാണ് കേരളം നേടിയത്.

Story Highlights : santosh-trophy-football-kerala-vs-pondicherry-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top