ഫ്ളവേഴ്‌സ് പ്രോമോ പ്രൊഡ്യൂസർ രാജേഷ് .ആർ. നാഥിന് മിനി ബോക്‌സ് ഓഫീസ് ഇന്ത്യ പുരസ്‌കാരം

മിനി ബോക്‌സ് ഓഫീസ് ഇന്ത്യയുടെ പത്താമത് മുംബൈ ഷോർട്ട്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംഗീത ആൽബത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ഫ്ലവേഴ്സ് ടി വിയിലും ട്വന്റി ഫോർ ന്യൂസിലും സംപ്രേഷണം ചെയ്ത ‘കാവൽമേഘം’ എന്ന സംഗീത ആൽബം സ്വന്തമാക്കി. ഫ്‌ളവേഴ്സ് ചാനലിലെ പ്രോമോ പ്രൊഡ്യൂസർ രാജേഷ് ആർ. നാഥാണ് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവഹിച്ചിരുന്നത്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീര യോദ്ധാക്കളുടെ സ്മരണാർത്ഥം കാർഗിൽ വിജയദിവസമായ ജൂലൈ 26 ന് ഫ്ലവേഴ്സ് ടി വിയിലും ട്വന്റി ഫോറിലും ഈ ആൽബം സംപ്രേക്ഷണം ചെയ്തിരുന്നു. അർജ്ജുൻ അജു സംഗീത സംവിധാനം നിർവഹിച്ച ഗാനം പാടിയത് സാന്റിയാണ്. സനു വർഗീസ്, ജിഷ്ണു. S. ഗിരീശൻ എന്നിവരാണ് എഡിറ്റിംഗ് നിർവഹിച്ചത്.
Read Also : ഫ്ളവേഴ്‌സ് പ്രോഗ്രാം പ്രൊഡ്യൂസർ രാജേഷ് ആർ.നാഥിന് ക്യൂ.എഫ്.എഫ്.കെ പുരസ്‌കാരം
കാവൽമേഘത്തിന് ലഭിച്ച രണ്ടാമത്തെ പുരസ്‌കരമാണിത്. കെ .എഫ്.എഫ്.കെയുടെ മികച്ച സംഗീത ആൽബത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്ക്കാരവും ഇക്കഴിഞ്ഞ മാസം കാവൽമേഘത്തിന് ലഭിച്ചിരുന്നു.
Story Highlights : 10th Mumbai shorts international film Festival -Special Jury Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here