ആദ്യ ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ്; അജാസ് പട്ടേലിന് ഇന്ത്യന്‍ ടീമിന്റെ സ്‌നേഹോപഹാരം

ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന് ഇന്ത്യന്‍ ടീമിന്റെ സ്‌നേഹോപഹാരം. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ അജാസ് പട്ടേലിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാവരും പേരെഴുതി ഒപ്പിട്ട ഇന്ത്യന്‍ ജഴ്‌സിയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് അജാസിന് ജഴ്‌സി സമ്മാനിച്ചത്.
ലോക ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്. 119 റണ്‍സ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ അജാസ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും സ്വന്തമാക്കി.
അശ്വിന്റെ 99-ാം നമ്പര്‍ ജഴ്‌സിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ടത്. ഇംഗ്ലണ്ടിന്റെ ജിം ലിനേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം മുന്‍പ് കരസ്ഥമാക്കിയവര്‍. മത്സരത്തില്‍ ന്യൂസീലന്‍ഡ് തോറ്റെങ്കിലും അജാസിന്റെ പ്രകടനം ലോകശ്രദ്ധയാകര്‍ഷിച്ചു.
Story Highlights : ashwin-gifts-ajaz-patel-his-test-jersey-autographed-by-teammates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here