കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എറണാകുളം പിഒസിയിൽ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസിയുടെയും കേരളാ കാത്തലിക് കൗൺസിലിൻ്റെയും സംയുക്ത യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എട്ട്, ഒൻപത് തീയതികളിൽ നടക്കുന്ന കെസിബിസി സമ്മേളനത്തിൽ 32 കത്തോലിക്ക രൂപതകളിൽ നിന്നുള്ള മെത്രാന്മാരും പങ്കെടുക്കും.
ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ സർക്കാരിന് കൈമാറിയ ബില്ലിനെതിരെ സഭ നേരത്തെ തന്നെ എതിർപ്പറിയിച്ചിട്ടുണ്ട്. ബില്ല് നടപ്പാക്കരുതെന്ന് കത്തോലിക്ക സഭ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സൂചന. നേരത്തെ ഇൻറർ ചർച്ച് കൗൺസിൽ യോഗവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Story Highlights : kcbc winter meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here