എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് വിജയം; തദ്ദേശ ഭരണ വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് തുടങ്ങി

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അറിവായിത്തുടങ്ങി. എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനാണ് വിജയം. കൊച്ചി നഗരസഭ 63 വാർഡ് എൽഡിഎഫ് നിലർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻ വിജയിച്ചത് 687 വോട്ടുകൾക്കാണ്. ( by election full result 2021 )
കാഞ്ഞങ്ങാട് നഗരസഭ വാർഡ് 30ൽ യുഡിഎഫിലെ കെ.കെ ബാബു വിജയിച്ചു.
പിറവം നഗരസഭ എൽഡിഎഫ് ഭരണം നിലർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ വിജയിച്ചത് 20 വോട്ടുകൾക്കാണ്.
കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് ജയിച്ചു. ലിന്റോ ജോസഫ് തിരുവമ്പാടി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ഇരിങ്ങാലക്കുട ചാലാംപാടം 18-ാം വാർഡ് യുഡിഎഫിന്. യുഡിഎഫ് സ്ഥാനാർഥി മിനി ചാക്കോള വിജയിച്ചു. 151 വോട്ടിനാണ് വിജയം.
Read Also : തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; പിറവം നഗരസഭ എൽഡിഎഫ് ഭരണം നിലനിർത്തി; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
മലപ്പുറം തിരുവാലി ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജീസ് 106 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ തൽസ്ഥിതി തുടരും. യു.ഡി.എഫ് അംഗം ടി.പി.നാസറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ് ആശയാണ് വിജയിച്ചത്. 26 വോട്ടിനായിരുന്നു വിജയം. കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിന് ലഭിച്ചു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.
ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം ജില്ലയിൽ ഉപ തെരഞ്ഞൈടുപ്പ് നടന്ന രണ്ടിടത്തും യു.ഡി.എഫ് തന്നെ വിജയിച്ചു.
കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് സിറ്റിങ് സീറ്റ് സിപിഐഎം പിടിച്ചെടുത്തു. സിപിഎമ്മിലെ വി ജി അനിൽകുമാർ വിജയിച്ചത് 338 വോട്ടുകൾക്കാണ്. കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോഴിക്കോട് ഉണ്ണികുളം പതിനഞ്ചാം വാർഡ് യുഡിഎഫ് നിലനിർത്തി. ഒ.എം.ശശീന്ദ്രനാണ് വിജയിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ വെട്ടുകാട് ഡിവിഷനിൽ എൽഡിഎഫിനാണ് വിജയം. സി.പി.ഐ.എം സ്ഥാനാർഥി ക്ലൈനസ് റൊസാരിയോ 1490 വോട്ടുകൾക്കാണ് ഡിവിഷൻ നില നിർത്തിയത്.
എല്ലാ ബൂത്തുകളിലും മികച്ച പോളിംഗ് ആണ് നടന്നത്. 32 തദ്ദേശ വാർഡുകളിലായി 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 367 പോളിംഗ് ബൂത്തുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
Story Highlights : by election full result 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here