Advertisement

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിൽ നിർണായകം

December 8, 2021
2 minutes Read

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്ത് മണിമുതൽ ആരംഭിക്കും. 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിളെയും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.

Read Also : തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഇന്ന്; കൊച്ചിയിൽ നിർണായകം

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗൺസില൪ കെ കെ ശിവന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറിൽ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ ഡി എഫ് സ്ഥാനാ൪ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ൪ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.

Story Highlights : local body by election kerala result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top