നീണ്ട 23 വർഷങ്ങൾക്ക് ശേഷം ബുക്‌സാ ടൈഗർ റിസർവിൽ കടുവയെ കണ്ടെത്തി

നീണ്ട 23 വർഷങ്ങൾക്ക് ശേഷം ബുക്‌സാ ടൈഗർ റിസർവിൽ കടുവയെ കണ്ടെത്തി. റോയൽ ബംഗാൾ ടൈഗറെയാണ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാര്യങ്ങൾ വിലയിരുത്താൻ നാല് ഫോറസ്റ്റ് ഓഫസിർമാരെ വടക്കൻ ബംഗാളിലേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി ജ്യോതിപ്രിയ മുല്ലിക്ക് അറിയിച്ചു.
‘നീണ്ട 23 വർഷങ്ങൾക്ക് ശേഷം ബുക്‌സാ റിസർവിൽ കടുവയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. ദേശീയ വന്യജീവി ബോർഡിന്റെ കണ്ണിൽ ടൈഗർ റിസർവെന്ന രീതിയിൽ ബുക്‌സായുടെ പേര് തന്നെ നഷ്ടപ്പെട്ടിരുന്നു’- മന്ത്രി പറഞ്ഞു.
Read Also : മഹാരാഷ്ട്രയിൽ വനിതാ ഫോറസ്റ്റ് ഓഫീസറെ കടുവ കടിച്ചു കൊന്നു
കഴിഞ്ഞ മാസം ഈ പ്രദേശത്ത് നിന്ന് കരിമ്പുലിയേയും കണ്ടെത്തിയിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായിരുന്നു. അപൂർവമായിട്ടാണെങ്കിലും കരിമ്പുലികളെ കബിനി വൈൽഡ് ലൈഫ് സാങ്ചുറി, അൻഷി ഡണ്ഡേലി സാങ്ചുറി, നീലഗിരി ബയോസ്ഫിയർ റിസർവ് എന്നിവിടങ്ങളിൽ കാണാൻ സാധിക്കും.
Story Highlights : bengal tiger spotted buxa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here