Advertisement

പഴയ ഹോംവർക് ബുക്ക് ലേലത്തിന് വിറ്റു; ഒരൊറ്റ ഒപ്പ് കാരണം ബുക്കിന് കിട്ടിയത് 5 ലക്ഷം രൂപ!

December 11, 2021
1 minute Read

പണ്ട് പഠിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഹോംവർക് ബുക് ലേലത്തിൽ വിറ്റത് അഞ്ചുലക്ഷം രൂപയ്ക്ക്. അപ്പോൾ തന്നെ മനസിലായല്ലോ ബുക്കിന് എന്തോ പ്രത്യേകതയുണ്ടെന്ന്. പെനിസിൽവേനിയ സർവകലാശാലയിലെ പഴയ വിദ്യാർഥിയായ ബ്രയാൻ തോമസിനാണ് ബുക്ക് വിറ്റപ്പോൾ അഞ്ചുലക്ഷം രൂപ ലഭിച്ചത്. ബ്രയാൻ തോമസിന്റെ ബുക്കിന് ഇത്ര വിലകിട്ടാൻ കാരണം മറ്റാരും അല്ല. അത് നമ്മുടെ ലോകകോടീശ്വരൻ ഇലോൺ മസ്‌ക് ആണ്. എന്താണ് സംഭവം എന്നല്ലേ…

പണ്ട് പെൻസിൽവേനിയ സർവകലാശാലയുടെ കീഴിലുള്ള വാർട്ടൺ ബിസിനസ് സ്കൂളിൽ ബ്രയാൻ പഠിച്ചിരുന്ന സമയം. വർഷം 1995. അക്കാലത്ത് അവിടുത്തെ ടീച്ചിങ് അസിസ്റ്റന്റ് ആയിരുന്നു മസ്ക്. അന്ന് സംരംഭകത്വത്തെപ്പറ്റിയുള്ള കോഴ്സിൽ ബ്രയാൻ തോമസിന്റെ സഹ അധ്യാപകനായി മസ്ക് വന്നു. അന്ന് ബ്രയാന്റെ അസൈൻമെന്റുകൾ വിലയിരുത്തിയത് മസ്‌ക് ആയിരുന്നു. ഇന്ന് ശതകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മാസ്കിന്റെ ഒപ്പ് പതിഞ്ഞ ബുക്ക് ആയതിനാലാണ് ഉയർന്ന വിലയ്ക്ക് ഈ ബുക്ക് വിറ്റുപോയത്.

വിശദമായി അസൈന്മെന്റുകൾ വിലയിരുത്തുകയും മാർക്കുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന നല്ലൊരു അധ്യാപകനായിരുന്നു മസ്‌ക് എന്ന് ബ്രയാൻ പറയുന്നു. ഇനി അസൈന്മെന്റിൽ മാർക്ക് കുറയ്ക്കുന്നിടത്ത് മാർക്ക് കുറയ്ക്കാനുള്ള കാരണവും മസ്ക് വ്യക്തമായി കുറിച്ച് വെക്കുമെന്നും ബ്രയാൻ ഓർക്കുന്നു. അന്ന് വിശദമായി വിലയിരുത്തി മാർക്ക് എഴുതിയതിന് ശേഷം മസ്‌ക് ഇട്ട ഒപ്പാണ് ഇന്ന് ആ ബുക്കിന് ഇത്ര മൂല്യമുണ്ടാക്കി കൊടുത്തത്.

മാർക്ക് നൽകാൻ പിശുക്കനായിരുന്നു ഇലോൺ മസ്‌ക് എന്നാണ് ബ്രയാൻ പറയുന്നത്. കോഴ്സിന്റെ പ്രധാന അധ്യാപകനായ മൈലി ബാസിനോടുള്ള ബഹുമാനം കൊണ്ടായിരുന്നു മറ്റു ബുക്കുകളൊക്കെ കളഞ്ഞിട്ടും ഈ ബുക്ക് ബ്രയാൻ സൂക്ഷിച്ച് വെച്ചത്. എന്താണെങ്കിലും അത് നന്നായെന്നും ആ ബുക്ക് ഇനി ഇത്ര മൂല്യമുണ്ടാകുമെന്ന് കരുതിയില്ല എന്നും ബ്രയാൻ പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോൺ മസ്ക്.

Story Highlights : Paper graded by Elon Musk sells in auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top