Advertisement

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ

December 11, 2021
1 minute Read

സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്തമാക്കി. കൊവിഡ് ചികിത്സ മുടക്കില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഓഎ നടത്തുന്ന നിൽപ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. 

ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നടത്തുന്ന സമരം പിൻവലിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ വേ​ഗത്തിൽ കൈക്കൊള്ളണമെന്ന് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. ഇനിയൊരു ചർച്ചയില്ലെന്ന് സർക്കാരും നിലപാട് എടുക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

Story Highlights : pg doctors protest continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top