തീഹാര്‍ ജയിലില്‍ മുടി വെട്ടുന്നതിനിടെ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം

മുടി വെട്ടുന്നതിനിടെ സഹതടവുകാരന് നേരെ കത്രിക കൊണ്ട് ആക്രമണം. തീഹാര്‍ ജയിലിലെ തടവുകാരനാണ് മുടിവെട്ടുന്ന കത്രിക കൊണ്ട് ആക്രമണം നടത്തിയത്. സംഭവം തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കുകാരണമായി.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. തടവുകാരുടെ മുടി വെട്ടുന്നതിനിടെ ഒരാള്‍ കത്രിക പിടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തി. ജയില്‍ അധികൃതര്‍ എത്തിയാണ് തടവുകാരെ പിടിച്ചുമാറ്റിയത്.
പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ചികിത്സയ്ക്കായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് അയക്കുകയും വൈകാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്ത ജയിലിലേക്ക് എത്തിക്കുകയും ചെയ്തു.
Read Also : മതപരിവര്‍ത്തന ആരോപണം; കര്‍ണാടകയില്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു
Story Highlights : tihar jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here