Advertisement

ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാർ തട്ടിപ്പുകേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും

December 13, 2021
1 minute Read
biju radhakrishnan case

ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാർ തട്ടിപ്പുകേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ചില വാദങ്ങൾ കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹർജി അംഗീകരിച്ച ഹൈക്കോടതി താൽക്കാലിക സ്റ്റേയും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്.

Read Also : അവയവ ദാനം; ബിജുവിന്റെ കുടുംബത്തെ ആദരവറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കേസിൽ രണ്ടാം പ്രതിയായ സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധി ദിനത്തിൽ കൊവിഡ് ബാധിച്ചതിനെതുടർന്ന് ബിജു രാധാകൃഷ്ണന് കോടതിയിൽ ഹാജാരാകാൻ കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് കേസ്.

Story Highlights : biju radhakrishnan case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top