Advertisement

‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണം’; ഹര്‍ജിക്കാരന് നേരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോടതി

December 13, 2021
1 minute Read
covid vaccine certificate

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഹര്‍ജിക്കാരനോട് പറഞ്ഞ കോടതി, അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ, പിന്നെ എന്തിനാണ് ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ചോദിച്ചു.

രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ എതിര്‍ക്കാന്‍ നില്‍ക്കരുതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ നൂറ് കോടിയിലധികം ജനതയ്ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിച്ചതില്‍ പ്രശ്‌നമില്ല. ഹര്‍ജിക്കാരന് മാത്രം എന്താണ് പ്രശ്‌നമെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ശാസിച്ചു.

Read Also : വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാൾ; പകരം മമതയുടെ ഫോട്ടോ പതിപ്പിക്കും

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്. നവംബറില്‍ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരനുനേരെ വിമര്‍ശനമുന്നയിക്കുകയും ഇന്ത്യന്‍ രൂപ നോട്ടില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുന്നത് പോലെയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

Story Highlights : covid vaccine certificate, PM Narendramodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top