ആത്മീയ അന്വേഷകരുടെ സംഭാവന ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല: പ്രധാനമന്ത്രി

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആത്മീയ അന്വേഷകരുടെ സംഭാവനകൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഗുരു സദഫൽ ദേവ് വിഹാംഗം യോഗ് സൻസ്ഥാന്റെ 98-ാം വാർഷിക ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആദ്ധ്യാത്മിക അനുഷ്ഠാനങ്ങൾ ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നിരവധി സന്യാസിമാർ ഉണ്ട്. അവരുടെ സംഭാവനകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഈ സംഭാവന വെളിച്ചത്ത് കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്” മോദി പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് നിസ്സഹകരണത്തിലൂടെ ആദ്യമായി ജയിലിൽ പോയവരിൽ ഒരാളാണ് സന്ത് സദാഫൽ ദേവ്. തങ്ങളുടെ പൂർവ്വികർ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധം നൽകിയിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. “നമ്മുടെ രാഷ്ട്രം അത്ഭുതകരമാണ്, സ്വാതന്ത്ര്യ സമരനായകനെ ‘മഹാത്മാ’ എന്ന് വിളിക്കുന്നത് ഇന്ത്യയിലാണ്. സന്യാസിമാരുടെ സംഘടന അമൃത് മഹോത്സവം നടത്തുന്നതും ഇവിടെയാണ”പ്രധാനമന്ത്രി പറഞ്ഞു.
Story Highlights : contribution-of-spiritual-seekers-not-recorded-in-history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here