വിൻഡീസ് സംഘത്തിലെ 5 പേർക്ക് കൊവിഡ്; പാക് പര്യടനം തുലാസിൽ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാനിരിക്കെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പരമ്പരയുടെ ഭാവി തുലാസിലായി. മത്സരം റദ്ദാക്കുന്നതിനെപ്പറ്റിയോ മാറ്റിവെക്കുന്നതിനെപ്പറ്റിയോ ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും മാറ്റിവെക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.
ഷായ് ഹോപ്പ്, അകീൽ ഹൊസെയ്ൻ, ജസ്റ്റിൻ ഗ്രീവ്‌സ് എന്നീ കളിക്കാർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്വിക്ക്, ടീം ഫിസിഷൻ ഡോ അക്ഷയ് മൻസിങ് എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. വിൻഡീസ് ടീമിൽ ഇൻ 14 താരങ്ങൾ മാത്രമാണ് ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച കളിക്കാർ ഇന്നത്തെ മത്സരം കളിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടി-20 പരമ്പരയ്ക്ക് പുറമെ മൂന്ന് ഏകദിന മത്സരങ്ങൾ കൂടി പര്യടനത്തിലുണ്ട്. കൊവിഡ് സ്ഥിരീകരിച്ച താരങ്ങൾ 10 ദിവസം ഐസൊലേഷനിൽ കഴിയണം. അതുകൊണ്ട് തന്നെ ഏകദിന പരമ്പരയും അവർക്ക് നഷ്ടമായേക്കും.
ഷെൽഡൻ കോട്രൽ, റോസ്റ്റൺ ചേസ്, കെയ്ൽ മയേഴ്‌സ് എന്നിവർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. ഡെവോൺ തോമസിന് ആദ്യ ടി-20ക്ക് ഇടയിൽ പരുക്കേറ്റു. ഇതും വിൻഡീസിന് പ്രതിസന്ധിയുണ്ടാക്കി.
Story Highlights : covid pakistan west indies series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here