കേരളത്തിലെ വികസനം തടസപ്പെടുത്താൻ എംപിമാർ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നു; കെ- റെയിലിനെ പിന്തുണച്ച് സിപി ഐ

കെ-റെയിൽ പദ്ധതിയെ പിന്തുണച്ച് സി പി ഐ. കെ കെ-റെയിൽ പദ്ധതി എൽ ഡി എഫ് പ്രകടന പത്രികയുടെ ഭാഗമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങൾ വിധിയെഴുതിയത് പ്രകടന പത്രികയുടെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ വികസനം തടസപ്പെടുത്താൻ എം പിമാർ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also : കെ റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും
പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ടമുഴുവൻ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : CPI on K-RAIL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here