വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളോടെയാണ് ഒരു വിവാഹ വേദി ഒരുങ്ങുന്നത്. അതിന് സമൂഹം ഏൽപ്പിച്ച് നൽകിയ നിരവധി അലിഖിത നിയമങ്ങളുമുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് പരിപൂർണയായി വേദിയിൽ എത്തുന്ന വധു. അങ്ങനെയുള്ള വധു സങ്കല്പത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് നിയതി എന്ന പെൺകുട്ടി. വിവാഹ സങ്കല്പങ്ങളിലെ സ്റ്റീരിയോടൈപ്പ് രീതികളെ വെല്ലുവിളിച്ചാണ് നിയതി വിവാഹ വേദിയിലെത്തിയത്.
പരമ്പരാഗത ഗുജറാത്തി ആചാര പ്രകാരമാണ് നിയതി വിവാഹിതയായത്. എന്നാൽ വേദിയിലെത്തിയ നിയതിയുടെ മുടിയിഴകളുടെ നിറമാണ് പലരെയും അതിശയിപ്പിച്ചിരിക്കുന്നത്. തന്റെ നരച്ച മുടിയിഴകൾ മറയ്ക്കുകയോ കളർ ചെയ്യുകയോ ചെയ്യാതെയാണ് നിയതി വധുവായി ഒരുങ്ങിയത്. നിയതിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
Read Also : ചരിത്ര നേട്ടത്തിൽ നാസയുടെ ‘പാർക്കർ’; ഇത് സൂര്യനെ സ്പർശിക്കുന്ന ആദ്യ മനുഷ്യനിർമിത പേടകം…
നടൻ ദിലീപ് ജോഷിയുടെ മകൾ നിയതി. സ്ഥിരം വധു സങ്കല്പങ്ങളെ പൊളിച്ചെഴുതി വേദിയിലെത്തിയ നിയതി നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും വ്യത്യസ്തമായ ചർച്ചയ്ക്കും ഇത് വഴിവെച്ചിട്ടുണ്ട്. വിമർശകർക്കിടയിൽ നിയതിയെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും നിയതിയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും നിരവധി കമന്റുൾ വന്നിട്ടുണ്ട്.
Story Highlights : Dilip Joshi’s daughter Niyati embraces grey hair at wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here