Advertisement

ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ; 30 ദിവസത്തെ വാലിഡിറ്റി; എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ?

December 16, 2021
2 minutes Read
jio 1 rupee plan

ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ. രാജ്യത്ത് വിവിധ വസ്തുക്കൾക്ക് വിലക്കയറ്റം തുടരുന്നതിനിടെയാണ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തി വെറും ഒരു രൂപയുടെ റീചാർജ് പ്ലാൻ ജിയോ അവതരിപ്പിച്ചത്. ( jio 1 rupee plan )

ഇന്ത്യൻ ടെലികോം മേഖലയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനായ ഇതിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഡേറ്റാ പ്രാനാണ് ഒരു രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുക. 100 എംബി 4ജി ഡേറ്റ ലഭിക്കും. 100 എംബി തീരുന്നതോടെ ഡേറ്റ സ്പീഡ് 64kbps ലേക്ക് താഴും.

ഇതേ തുകയ്ക്ക് ഒന്നിൽ കൂടുതൽ തവണ റീചാർജ് ചെയ്യാം. അതുകൊണ്ട് തന്നെ 30 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോൾ അടുത്ത ഒരു രൂപ പ്ലാനിന്റെ 30 ദിവസത്തെ വാലിഡിറ്റി ആരംഭിക്കും. പതിനഞ്ച് രൂപയ്ത്ത് ഒരു ജിബി ഡേറ്റ നൽകുന്ന ജിയോയുടെ നിലവിലുള്ള പഌനിനേക്കാൾ വിലക്കുറവാണ് പുതിയ ഒരു രൂപ പ്ലാനിന്.

Read Also : രണ്ട് ദിവസത്തേക്ക് ബാങ്കുകൾ പണിമുടക്കും; എടിഎം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടേക്കാം

ആർക്കൊക്കെ പ്ലാൻ ലഭ്യമാകും ?

എല്ലാവർക്കും ഈ ഒരു രൂപ പ്ലാൻ ലഭ്യമാകില്ല. സൈ ജിയോ ആപ്പിലെ ‘വാല്യൂ’ സെക്ഷനിലെ അതർ പ്ലാൻസ് എന്ന വിഭാഗത്തിൽ ചില ഉപഭോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ കാണാൻ സാധിക്കൂ. ഈ പ്ലാൻ ഉള്ളവർക്ക് അതിന്റെ തൊട്ടുതാഴെ തന്നെ ‘ബയ്’ (buy) ഓഫ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് പ്ലാൻ സ്വന്തമാക്കാം.

Story Highlights : jio 1 rupee plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top