അക്രമം തടയാന്‍ കേരള പൊലീസിന്റെ ‘ഓപ്പറേഷന് കാവല്‍’; സാമൂഹ്യ വിരുദ്ധരെ നിരീക്ഷിക്കും

‘ഓപ്പറേഷന് കാവല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്. കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കർശന നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കും.
ജാമ്യത്തിലിറങ്ങിയ പ്രതികൾ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പ്രതികൾ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നിർദേശം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
Read Also : “ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കും. രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി ഡിജിപി. ഗുണ്ടാ സങ്കേതങ്ങളിൽ പരിശോധന നടത്താനും നിർദേശം.
നിര്ദേശങ്ങളിന്മേല് സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Story Highlights :kerala-police-introduced-operation-kaaval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here