കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ

കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ ഒരുങ്ങുന്നു. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പു നൽകി. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മൻ്റ് ലക്ഷ്യമിടുന്നത്. അതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർത്ഥന ഇന്നു നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി സ്വീകരിച്ചു. വിശാദാംശങ്ങൾ ടെക്നിക്കൽ ടീമുമായി ചർച്ചചെയ്യുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
കേരളത്തിൻ്റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ല. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യു.എ.ഇ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു.
Story Highlights: uae food court kerala pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here