ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അധ്യാപികയ്ക്ക് ജാമ്യം

അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അധ്യാപികയ്ക്ക് ജാമ്യം ലഭിച്ചതായി ബാർ & ബെഞ്ച് റിപ്പോർട്ട് ചെയ്തു. ഹാജി പബ്ലിക് സ്കൂൾ മുൻ ഡയറക്ടർ സബ്ബഹാജിയാണ് ജനറൽ ബിപിൻ റാവത്തിനെ ‘യുദ്ധ കുറ്റവാളി’ എന്ന് സോഷ്യൽ മീഡിയയിൽ വിളിച്ചത്.
ഡിസംബർ എട്ടിന് ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ റാവത്ത് മരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സബ്ബയുടെ പോസ്റ്റ്. പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്തോടെ ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സബ്ബയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
സബ്ബഹ് ഡയറക്ടറും അധ്യാപികയുമായിരുന്ന ദോഡയിലെ ഹാജി പബ്ലിക് സ്കൂൾ അടച്ചുപൂട്ടണമെന്നും ആവശ്യം ഉയർന്നു. എന്നാൽ റാവത്തിനെക്കുറിച്ചുള്ള സബ്ബയുടെ പരാമർശം സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്ന് വ്യക്തമാക്കി സ്കൂൾ മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു.
Story Highlights :bailfor-teacher-whotalks-against-bibinrawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here