കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയിൽ

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്.
കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്‌സാക്ഷി. അപ്പോഴാണ് പെൺകുട്ടിയുടെ അലർച്ച കേട്ടത്. ഉടൻ തന്നെ യുവാവ് കുപ്പിയിലെ പെട്രോൾ എടുത്ത് ഒഴിക്കുകയായിരുന്നു.
Read Also : ഷൊർണ്ണൂരിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി
പിന്നാലെ യുവാവും പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Story Highlights : kozhikode man sets woman on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here