എൽഡിഎഫും യുഡിഎഫും താലിബാൻ മാതൃകയെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തിലെ രണ്ട് മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീഗും നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല. താലിബാൻ മാതൃകയാണ് ഇവർ പിന്തുടരുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് ഇതിന്റെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് മുസ്ലിം മതമൗലികവാദ സംഘടനകൾ സർക്കാർ സഹായത്തോടെ താലിബാനിസം നടപ്പാക്കുന്നു. മുത്തലാക്ക്, പെൺകുട്ടികളുടെ വിവാഹപ്രായം, ഹലാൽ, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാൻ്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികൾ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക, ദ്രോഹിക്കുക എന്ന സമീപനമാണ് സർക്കാരിൻ്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും നടക്കുന്നത്. ഇതാണ് വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കത്തി എടുത്തതിലൂടെ കാണാനായതെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : ldf-and-udf-support-taliban-model
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here