Advertisement

തിരുനെൽവേലിയിൽ സ്‌കൂൾ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു

December 17, 2021
1 minute Read

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്‌കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.
സ്‌കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ മൂന്ന് കുട്ടികൾ തൽക്ഷണം മരിക്കുകയായിരുന്നു. മറ്റു മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ച കുട്ടികളുടെ പേരുവിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.

Read Also : ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്

Story Highlights : school wall collapsed tirunelveli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top