Advertisement

ഗുരുവായൂർ ഥാർ കൈമാറുന്നതിൽ തർക്കം

December 18, 2021
2 minutes Read
clash over guruvayur temple thar

ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ കൈമാറുന്നതിൽ തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതർ അറിയിച്ചു. ( clash over guruvayur temple thar )

എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ഥാർ സ്വന്തമാക്കിയത്. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു. എന്നാൽ വാഹനം അമൽ മുഹമ്മദിന്റെ കൈയിൽ ലഭിക്കാൻ ഇനിയും വൈകുമെന്നാണ് നലവിലെ ഭരണസമിതി നിലപാട് വിരൽ ചൂണ്ടുന്നത്.

അമൽ മുഹമ്മദിന്റെ പ്രതിനിധിയെ ഥാർ കൈമാറ്റം സംബന്ധിച്ച വിഷയം അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി പ്രതികരിച്ചു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും. ഈ മാസം 21 നാണ് ഭരണസമിതി യോഗം. ഇതിന് ശേഷമാകും അന്തിമ തീരുമാനം.

Read Also : ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ‘ഥാർ’ എറണാകുളം സ്വദേശിക്ക്

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ലേലത്തിൽ ദേവസ്വം വിളിച്ചത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാർ’ സ്വന്തമാക്കിയത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എഞ്ചിൻ.

Story Highlights : clash over guruvayur temple thar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top